എഴുകോൺ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നെടുമൺകാവ് റൂറൽ സഹകരണ സംഘം 123000 രൂപ സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് ആർ. മുരളീധരൻ, ഭരണ സമിതിയംഗം എ. സുരേന്ദ്രൻ, സെക്രട്ടറി കെ.എസ്. രാജേഷ് കുമാർ എന്നിവർ ചേർന്ന് നിയുക്ത എം.എൽ.എ കെ.എൻ. ബാലഗോപാലിന് ചെക്ക് കൈമാറി.