കൊട്ടാരക്കര: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയിൽ നിന്ന് അഞ്ചേകാൽ ലക്ഷം രൂപ തട്ടിയ മദ്ധ്യവയസ്കൻ പിടിയിൽ. കോട്ടയം ചങ്ങനാശേരി നെടുങ്കുന്നം വില്ലേജിൽ കറുകച്ചൽ സ്മൃതി ഭവനിൽ കലേഷ് ശങ്കറിന്റെ ഭാര്യക്ക് ദുബായ് മിനിസ്ട്രി സർവീസിൽ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ വെട്ടിക്കവല പാലമുക്കിൽ മണ്ണിറയത്ത് വീട്ടിൽ ഷിബു വർഗീസാണ് (45) പിടിയിലായത്. 2013 ഫെബ്രുവരിയിലായിരുന്നു സംഭവം. ഒളിവിലായിരുന്ന പ്രതി ഇന്നലെ നാട്ടിൽ മടങ്ങി എത്തിയതോടെയാണ് പിടിയിലായത്.