പരവൂർ: ഊന്നിൻമൂട് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പൂതക്കുളം സ്വദേശികളായ ഓട്ടോ ഡ്രൈവർ ഷാരോൺ,​ അമൽ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഊന്നിൻമൂട് - പാരിപ്പള്ളി റോഡിലായിരുന്നു അപകടം. പന്തൽ നിർമ്മാണത്തിനുള്ള സാധനങ്ങളുമായി വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് സമീപത്തെ മതിലിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവൂർ ഫയർഫോഴ്സ് സംഘമെത്തിയാണ് ഓട്ടോറിക്ഷ മാറ്റിയത്.