തഴവ: കുലശേഖരപുരത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന വർദ്ധനവ് അപകടകരമായി തുടരുന്നു.
കഴിഞ്ഞ ദിവസം 71 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 785 ആയി.
രോഗവ്യാപനം കൂടുതലുള്ള 7, 8, 10, 12 വാർഡുകളിൽ കർശന നിർദേശവുമായി ഗ്രാമ പഞ്ചായത്ത് - ആരോഗ്യവകുപ്പ് അധികൃതർ രംഗത്തുണ്ട്. ഈ വാർഡുകളിലെ കച്ചവടക്കാർ, കടകളിലെ മറ്റ് ജീവനക്കാർ എന്നിവർക്കായി ഇന്ന് പുത്തൻ തെരുവ് അൽ സെയ്യിദ് സ്കൂളിൽ രാവിലെ 10 മുതൽ ആന്റിജൻ ടെസ്റ്റ് നടത്തും. ഇതിൽ കൊവിഡ് നെഗറ്റീവാകുന്നവരെ മാത്രമേ കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് അനുമതി നൽകൂ.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് 57 പേരിൽ നടത്തിയ ആന്റിജൻ പരിശോധയിൽ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 25 പേരാണ് പഞ്ചായത്തിൽ ഇതുവരെ മരിച്ചത്.