കുന്നിക്കോട് : തലവൂർ ഗ്രാമ പഞ്ചായത്തിലെ നടുത്തേരി സ്കൂളിൽ ആരംഭിച്ച സമൂഹ അടുക്കള പത്തനാപുരം കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ബി. അജയകുമാർ ഉദ്ഘാടനം ചെയ്തു. സമൂഹ അടുക്കള വഴി ആവശ്യക്കാർക്ക് ഉച്ചഭക്ഷണം വീടുകളിലെത്തിക്കും. ആദ്യ ദിവസം തന്നെ പഞ്ചായത്തിൽ 150ഓളം പൊതിച്ചോറാണ് ചെലവായത്. സന്നദ്ധസേവന പ്രവർത്തകരുടെ സഹായത്തോടെയാണ് സമൂഹ അടുക്കളയുടെ പ്രവർത്തനം. തലവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ, ആർ.എൽ. വിഷ്ണുകുമാർ, സുധ ജെ. അനിൽ, നിഷ മോൾ, രഞ്ജിത്ത് തലവൂർ, സതീഷൻ പിള്ള, കെ.ജി. ഷാജി, ജിബിമോൾ ബിജു, ഷീനാ ജിനു, ദീനുമോൾ, ജിഷ ജോയി, പ്രൈസൺ ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.