കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരവൂർ നഗരസഭയിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ (ഗ്രേഡ് 2) താത്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇൻ സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് പാസായവരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൊവിഡ് കാലത്ത് പ്രവർത്തന പരിചയമുള്ളവരും സർട്ടിഫിക്കറ്റുകൾ സഹിതം 14ന് രാവിലെ 11ന് നഗരസഭാ ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.