കൊല്ലം: കെ.ആർ. ഗൗരിഅമ്മയുടെ നിര്യാണത്തിൽ ജെ.എസ്.എസ് (സോഷ്യലിസ്റ്റ്) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മൂല്യാധിഷ്ഠിത രാഷ്ട്രീയം കൈമുതലായി രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാക്കളിൽ ഒരു യുഗം അവസാനിക്കുകയാണ് യോഗം അനുസ്മരിച്ചു. ജെ.എസ്.എസ് (സോഷ്യലിസ്റ്റ്) ജനറൽ സെക്രട്ടറി വി.എച്ച്. സത്ജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പാളയം സതീഷ്, എൻ. ബാഹുലേയൻ, അജി വാവറയമ്പലം, ദിലീപ് തമ്പി, എലിസബത്ത്, നാഷിദ്, ബേബി ഗിരിജ ദിനേഷ്, പപ്പൻ ചേലിയ, വെഞ്ഞാറമൂട് സുദർശനൻ, തുളസി, ശിവനാണു ആചാരി, പി. ഗോപാലകൃഷ്ണൻ, വിജയചന്ദ്രൻ, അനിൽ കോഴിക്കോട്, സജിദേവൻ, പി. രാജു, ഗോപാലകൃഷ്ണപിള്ള, ഹരിലാൽ, രജീഷ് ആലുവ തുടങ്ങിയവർ സംസാരിച്ചു.
കശുഅണ്ടി തൊഴിലാളികളെയും കൊല്ലത്തെയും നിറഞ്ഞ് സ്നേഹിച്ച ധീരവനിതയായിരുന്നു കെ.ആർ. ഗൗരിഅമ്മയെന്ന് ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജൻ അനുശോചിച്ചു.
കെ.ആർ. ഗൗരിഅമ്മയുടെ വേർപാടിൽ ജെ.എസ്.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അനുശോചിച്ചു.