പന്മന: കൊവിഡ് രോഗികൾക്ക് ആശ്വാസമായി പന്മന ഗ്രാമ പഞ്ചായത്ത് ആംബുലൻസ് സർവീസും 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂമും ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. ഷമി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് ചാക്കോ, ഷീല, ഹൻസിയ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഇ. യൂസുഫ് കുഞ്ഞ്, പന്മന ബാലകൃഷ്ണൻ, രാജീവ് കുഞ്ഞുമണി, എ.എം. നൗഫൽ, അമ്പിളി, റഷീന, പഞ്ചായത്ത് സെക്രട്ടറി കെ. സജീവ്, ഹെൽത്ത് ഇൻസ്പെക്ടർ സജി എന്നിവർ സംസാരിച്ചു.