പുനലൂർ: പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പൊതുജനങ്ങളെ ഉൾപ്പെടുത്തി പുനലൂർ കേന്ദ്രമാക്കി ചാരിറ്റബിൾ ട്രസ്റ്റ് രൂപികരിച്ചു. പൊതുജനങ്ങൾക്ക് പ്രയോജനകരമായ വിധത്തിൽ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്താവും ട്രസ്റ്റിന്റെ പ്രവർത്തനം. ഇതിനൊപ്പം സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ കൊവിഡിനെതിരെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കും. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്ന നടപടികളുമായാണ് ട്രസ്റ്റ് മുന്നോട്ട് പോവുകയെന്ന് ചെയർമാൻ ശരൺ ശശി, സെക്രട്ടറി അലേഷ് പ്രഭാകരൻ എന്നിവർ അറിയിച്ചു.