കൊട്ടാരക്കര: താലൂക്കാശുപത്രി ഐസോലേഷൻ വാർഡിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് ഫ്രൂട്ട്സ് നൽകുന്നതിനായി തൃക്കണ്ണമംഗൽ ജനകീയ വേദിഫ്രൂട്ട്സ് ചലഞ്ച് സംഘടിപ്പിക്കുന്നു. താത്പ്പര്യമുള്ളവർ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് പുളിയുള്ള ഫ്രൂട്ട്സാണ് വിതരണം ചെയ്യേണ്ടത്. ഓറഞ്ച്, മൊസംബി, മാതള നാരങ്ങ എന്നിവ നൽകാം. പ്രമേഹ ബാധയുള്ളവർക്ക് ആപ്പിളും നൽകാം.