കൊല്ലം: റെയിൽവേ ജീവനക്കാർക്ക് കൊവിഡ് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു. കൊല്ലം - പുനലൂർ സെക്ഷനിലുള്ള എല്ലാവിഭാഗം ജീവനക്കാർക്കും ഗുണമേന്മയുള്ള വാക്സിൻ അടിയന്തരമായി കൊല്ലം റെയിൽവേ ആശുപത്രിയുടെ പരിധിയിൽ വിതരണം ചെയ്യണമെന്ന എസ്.ആർ‌.ഇ.എസ് പുനലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആവശ്യത്തെ തുടർന്നാണ് എം.പിയുടെ ഇടപെടൽ.