കൊട്ടിയം: 'വിശക്കുന്നവന് ഒരു പൊതിച്ചോറ്' എന്ന ആശയവുമായി ഹ്യൂമൻ റൈറ്റ്സ് ഫോർ സോഷ്യൽ മിഷന്റെ (എച്ച്.ആർ.എസ്.എം) നേതൃത്വത്തിൽ ആശ്രാമം മൈതാനത്തും ചിന്നക്കടയിലും കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും തെരുവുകളിൽ കഴിയുന്നവർക്ക് പൊതിച്ചോറുകൾ എത്തിച്ചു.

സംസ്ഥാന ചെയർമാൻ കൊട്ടിയം ഹബീബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ നിസാം കുന്നത്ത്, സലിം മണ്ണിൽ, അൻസർ കൊട്ടിയം, ഷെഫീക്ക് കാടാശേരി, സന്തോഷ്, ഹസീന, അഭിനന്ദ്, യാസിർ, അൻസാരി, ദിലീപ്, കൊട്ടിയം നൂർ തുടങ്ങിയവർ പങ്കെടുത്തു.