കൊല്ലം: കൊവിഡ് കാലത്ത് ആത്മവിശ്വാസം വീണ്ടെടുക്കാനും ശ്വസനശേഷി മെച്ചപ്പെടുത്താനും ആർട്ട് ഒഫ് ലിവിംഗ് സൗജന്യമായി ഓൺലൈൻ പരിശീലനം നൽകുന്നു. നാളെ നടക്കാനിരുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ 65-ാമത് ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയാണ് പരിശീലനം.
യോഗ, ധ്യാനം, ശ്വസനരീതികൾ, പ്രാണായാമം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് ആശങ്കയുള്ളവർ, ക്വറന്റൈനിലും ഐസൊലേഷനിലും കഴിയുന്നവർ, രോഗബാധിതരുടെ കുടുംബാംഗങ്ങൾ, രോഗം മാറിയ ശേഷം ശാരീരിക പ്രയാസമുള്ളവർ, മറ്റ് ആകുലതകൾ ഉള്ളവർ എന്നിവർക്ക് പരിശീലനം വെവ്വേറെയാണ്. ദിവസവും 15 മുതൽ 20മിനിറ്റ് വരെയാണ് ദൈർഘ്യം. ഫോൺ: 8714366106.
ആർട്ട് ഒഫ് ലിവിംഗ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നാളെ രാവിലെ 7.20 മുതൽ ജില്ലയിലെ ഗുരുപൂജാ പണ്ഡിറ്റുകളുടെ നേതൃത്തിൽ സമൂഹഗുരുപൂജയും പ്രാർത്ഥനയും നടക്കും. ഗുരുഭക്തർ വീടുകളിൽ ഫലവൃക്ഷം നട്ടുപിടിപ്പിക്കും. വൈകിട്ട് 5.30 മുതൽ സത്സംഗവും സ്വാമി ചിദാകാശിന്റെ അനുഗ്രഹ പ്രഭാഷണം നടക്കുംക്കും. ചടങ്ങിൽ ആർട്ട് ഒഫ് ലിവിംഗ് കേരള അപക്സ് ബോഡി ചെയർമാൻ രാജേഷ് നായർ, സെക്രട്ടറി സി. മുരളീധരൻ, ട്രഷറർ ജി. പദ്മാകരൻ, വേദിക് സംമസ്താൻ ചെയർമാൻ വി. ആർ. ബാബുരാജ് എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.എസ്. അനിൽ അറിയിച്ചു.