പരവൂർ: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക്‌ ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് പരവൂർ നഗരസഭയിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ആംബുലൻസ്, ആശുപത്രി കിടക്കകളുടെ ലഭ്യത, മറ്റ് ആരോഗ്യ സേവനങ്ങൾ, ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം, വാക്സിനേഷൻ, ടെസ്റ്റിംഗ് സെന്ററുകൾ, ടെസ്റ്റിംഗ് ക്യാമ്പ്, കൗൺസിലിംഗ് മുതലായ സേവനങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ചെയർപേഴ്സൺ പി. ശ്രീജ അറിയിച്ചു. ഫോൺ: 0474 2512340, 9995852340, 9747902588, 9446184893, 9446595018, 9447501761.