phot
കെ.ആർ.ഗൗരിയമ്മയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിലെത്തിയപ്പോൾ കരുനാഗപ്പള്ളി നിയുക്ത എം.എൽ.എ സി.ആർ .മഹേഷ് റീത്ത് സമർപ്പിക്കുന്നു

കരുനാഗപ്പള്ളി: കേരളത്തിന്റെ വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയ്ക്ക് കരുനാഗപ്പള്ളി നിയുക്ത എം.എൽ.എ സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗൗരിയമ്മയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിലെത്തിയപ്പോഴാണ് റീത്ത് സമർപ്പിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ, എ.ഐ.യു.ഡബ്ലിയു.സി സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.