pho
ട്രക്സ് കൺട്രോളറുടെ നേതൃത്വത്തിൽ പുനലൂരിലെ മെഡിക്കൽ സ്റ്റോറിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ

പുനലൂർ: പുനലൂരിലെ മെഡിക്കൽ സ്റ്റോറുകൾ, ലബോറട്ടറികൾ, ഫാർമസികൾ തുടങ്ങിയ സ്ഥാാപനങ്ങളിൽ ഡ്രഗ്സ് കൺട്രോളറുടെ നേതൃത്വത്തിൽ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മരുന്നുകൾക്കും സർജിക്കൽ ഉപകരണങ്ങൾക്കും അമിത വില ഈടാക്കുന്നതിനെ സംബന്ധിച്ചും കൃത്രിമ ക്ഷാമം ഉണ്ടാക്കി മെഡിക്കൽ ഉപകരണങ്ങൾ പുഴ്ത്തി വയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് പുനലൂർ ടൗണിലെ മെഡിക്കൽ സ്റ്റോറുകളിലും ലൈഫ് കെയർ ഫാർമസികളിലും മറ്റും പരിശോധനകൾ നടത്തിയത്. തൊളിക്കോട് മുതൽ ചെമ്മന്തൂർ വരെയുള്ള സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയെങ്കിലും ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ അറിയിച്ചു. ഡ്രഗ്സ് കൺട്രോളിംഗ് ഇൻസ്പെക്ടർ അനിൽകുമാർ, തസഹിൽദാർ വിനോദ് രാജ്,ഡെപ്യൂട്ടി തഹസീൽദാർ ടി.രാജേന്ദ്രൻ പിള്ള, എസ്.ഐ.മിഥുൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.