covid-control-room-kunnic
പടം

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയാ നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് അംഗം അഡ്വ.ബി.ഷംനാദ് അദ്ധ്യക്ഷത വഹിച്ചു. ആർ.ആർ.ടി അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സജീവൻ നിർവഹിച്ചു. വിളക്കുടി പ്രാഥമികരോഗ്യ കേന്ദ്ര ഹെൽത്ത് ഇൻസ്പെക്ടർ അലക്സാണ്ടർ ആർ.ആർ.ടി അംഗങ്ങളുടെ കർത്തവ്യത്തെക്കുറിച്ച് വിശദീകരിച്ചു. ആർ.ആർ.ടി കൺവീനർ എ.വഹാബ് സ്വാഗതവും ഷഫീക്ക് നന്ദിയും പറഞ്ഞു. സതീഷ്കുമാർ, അൻവർഷാ, നിയാസ് തുടങ്ങിയ ആർ.ആർ.ടി അംഗങ്ങൾ പങ്കെടുത്തു.