thodiyoor-bank-photo
വാക്സിൻ ചലഞ്ചിലേക്ക് തൊടിയൂർ സർവീസ് സഹകരണ ബാങ്ക് നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ നിയുക്ത എം.എൽ.എ സി.ആർ. മഹേഷിന് കൈമാറുന്നു

തൊടിയൂർ: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തൊടിയൂർ സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ നൽകി. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ നിയുക്ത എം.എൽ.എ സി.ആർ. മഹേഷിന് ചെക്ക് കൈമാറി. കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീവിദ്യ, ബാങ്ക് ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.എ. ജവാദ്, അഡ്വ. ബി. ബിനു, സെക്രട്ടറി എസ്.കെ. ശ്രീരംഗൻ തുടങ്ങിയവർ പങ്കെടുത്തു.