എം.മുകേഷിന്റെ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം
കൊല്ലം: ലോക്ക് ഡൗണിന്റെ ഭാഗമായി കൊല്ലം മണ്ഡലത്തിൽ ജനകീയ സന്നദ്ധസേനയുടെ പ്രവർത്തനം ആരംഭിച്ചു. നിയുക്ത എം.എൽ.എ എം. മുകേഷിന്റെ നേതൃത്വത്തിലാണ് സന്നദ്ധസേന പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ ആനന്ദവല്ലീശ്വരത്തുള്ള ഓഫീസ് കൺട്രോൾ റൂമായി പ്രവർത്തിക്കും.
അവശ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ എത്തിക്കുന്നതിനും കൊവിഡ് നെഗറ്റീവാകുന്ന വീടുകൾ അണുവിമുക്തമാക്കുന്നതിനും സന്നദ്ധ സേവകരുടെ സേവനം ലഭ്യമാകും. റേഷൻ വിഹിതം വാങ്ങി വീടുകളിലെത്തിക്കുന്നതിനും ഇവരുടെ സേവനം ലഭിക്കും. പഞ്ചായത്ത്, കോർപ്പറേഷൻ ഡിവിഷൻ തലത്തിലുള്ളവരാണ് പ്രവർത്തന രംഗത്തുണ്ടാകുക. സേവനം പൂർണമായും സൗജന്യമായിരിക്കും.
അടിയന്തര സാഹചര്യങ്ങളിൽ പി.പി.ഇ കിറ്റ് ധരിച്ച പ്രവർത്തകരുടെ സേവനവും ലഭ്യമാണ്. ആവശ്യമായവർക്ക് രക്തം നൽകുന്നതിനും ഡോക്ടർമാരുടെ കൺസൾട്ടേഷനും സന്നദ്ധസേനയുടെ ഭാഗമായുണ്ടാകും.
ബന്ധപ്പെടേണ്ട നമ്പറുകൾ
കൺട്രോൾ റൂം: 0474 2797766
പി.കെ. സുധീർ (കോ ഓർഡിനേറ്റർ): 9995304115
മനു എസ്. ദാസ്: 9746668008
" ലോക്ക് ഡൗൺ കാലത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് സംവിധാനം ഏർപ്പെടുത്തിയത്. വീടുകളിലിരുന്ന് സന്നദ്ധപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണം"
എം. മുകേഷ്, നിയുക്ത എം.എൽ.എ