തൊടിയൂർ: കൊവിഡ് രോഗികളെ സഹായിക്കാൻ തൊടിയൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി 'സാന്ത്വനനാമം' എന്ന പേരിൽ ആറ് ടീം രൂപീകരിച്ചു. ഓരോ ടീമിനും നാലു വാർഡുകളുടെ ചുമതലയാണ് നൽകിയിട്ടുള്ളത്. ടീം അംഗങ്ങളുടെ ഫോൺ നമ്പർ ആശാവർക്കർമാർ കൊവിഡ് രോഗികൾക്ക് നൽകും. ഇവരെ വിളിച്ചാൽ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ് മരുന്നുകൾ നിർദേശിക്കുകയും ആശുപത്രിയിലേയ്ക്ക് മാറ്റേണ്ടതുണ്ടെങ്കിൽ പി.എച്ച്.സിയിലെ ഡോക്ടർ, എച്ച്.ഐ എന്നിവരുമായി ബന്ധപെടുകയും ചെയ്യും. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.