തൊടിയൂർ: തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്നലെ 59 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.
ആകെ 370 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 22. 60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 229 പേർ വീടുകളിലും 25 പേർ സി.എഫ്.എൽ.ടി.സികളിലും ചികിത്സയിലാണ്. 32 പേരാണ് ഇതിനിടെ കൊവിഡ് ബാധിച്ച്
മരിച്ചത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് അഞ്ചാം വാർഡിലും കുറവ് എട്ടാം വാർഡിലുമാണ്.