കൊല്ലം: കരുനാഗപ്പള്ളി താലൂക്കിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച 12 പേർക്കെതിരെ പിഴ ചുമത്തി. 67 പേരെ താക്കീത് നൽകി വിട്ടയച്ചു. കരുനാഗപ്പള്ളി, ക്ലാപ്പന, തഴവ, ഓച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.