mazha

കൊല്ലം: ജില്ലയിൽ 14നും 15നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കെടുതി നേരിടാൻ വിവിധ വകുപ്പുകൾക്ക് കളക്ടർ ബി. അബ്ദുൽ നാസർ നിർദേശം നൽകി. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാദ്ധ്യത മുൻനിറുത്തി മുൻകരുതലുകൾ സ്വീകരിക്കും. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കർശനമായി നടപ്പാക്കണം.
മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പുകൾ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. താലൂക്ക് - ജില്ലാ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.