പത്തനാപുരം: സേവാഭാരതി പത്തനാപുരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. പത്തനാപുരം ടൗൺ, ഗവ.ആശുപത്രി, പൊലീസ് സ്റ്റേഷൻ, മാർക്കറ്റ് എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. പഞ്ചായത്ത് സമിതി ഭാരവാഹികളായ ടി. ജയപ്രകാശ്, രജനീഷ് , മനോജ് , രാജ് മോഹൻ, സുജീഷ്, കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ഹെൽപ്പ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്.