quaratine

കൊല്ലം: ഹോം ക്വാറന്റൈൻ ലംഘിക്കുന്നവരെ പിടികൂടാനുള്ള നിരീക്ഷണം പൊലീസ് ശക്തമാക്കി. ഹോം ക്വാറന്റൈൻ ലംഘിച്ച 134 പേർക്കെതിരെ ഇതുവരെ സിറ്റി പൊലീസ് പരിധിയിൽ കേസെടുത്തു.

ക്വാറന്റൈനിൽ കഴിയുന്നവരെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് നിരന്തരം ബന്ധപ്പെടുന്നുണ്ട്. പട്രോളിംഗ് സംഘങ്ങളും ക്വാറന്റൈനിലുള്ളവരുടെ വീടുകളിലെത്തി നിരീക്ഷിക്കുന്നുണ്ട്. മാസ്ക് ധരിക്കാത്തതിന് 651 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 511 പേർക്കെതിരെയും ഇന്നലെ കേസെടുത്തു. ഒൻപത് വാഹനങ്ങൾ പിടിച്ചെടുത്തു.