കൊല്ലം: തിരഞ്ഞെടുപ്പ് ദിനത്തിൽ സ്വന്തം കാറിന് നേരെ പെട്രോൾ ബോംബേറ് നാടകം ആസൂത്രണം ചെയ്ത കേസിൽ അറസ്റ്റിലായ ഇ.എം.സി.സി ഡയറക്ടർ ഷിജു.എം. വർഗീസിന്റെ ജാമ്യാപേക്ഷ അഡിഷണൽ സെഷൻസ് കോടതി തള്ളി. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ജാമ്യാപേക്ഷ തള്ളിയത്.
മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മക്കെതിരെ കുണ്ടറ മണ്ഡലത്തിൽ മത്സരിച്ച ഷിജു.എം. വർഗീസ് തന്റെ കാറിന് നേരെ ആക്രമണമുണ്ടായെന്ന് കാട്ടി കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. താത്കാലിക ഡ്രൈവറായി കാറിലുണ്ടായിരുന്ന പ്രേംകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.