covid
ഉളിയക്കോവിൽ ഈസ്റ്റ് കൗൺസിലറുടെ കൊവിഡ് സഹായകേന്ദ്രം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഉളിയക്കോവിൽ കണ്ടോലിൽ ജംഗ്ഷന് സമീപം സീമാസ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച ഉളിയക്കോവിൽ ഈസ്റ്റ് കൗൺസിലർ എസ്. അമ്പിളിയുടെ കൊവിഡ് സഹായ കേന്ദ്രം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് രോഗികൾക്കുള്ള മരുന്നുകൾ, വോളണ്ടിയർ സേന എന്നിവയ്ക്ക് പുറമേ കൊവിഡുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ലഭ്യമാക്കും. സി.പി.എം കടപ്പാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷൈൻ ദേവ്, അനീഷ്, ഗിരീഷ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി സജിത്ത്, പ്രസിഡന്റ് അമർ തുടങ്ങിയവർ പങ്കെടുത്തു.