ചിതറ :കൊവിഡ് രോഗികളുള്ള ക്ഷീര കർഷക കുടുംബങ്ങൾക്ക് കാലിത്തീറ്റ വിതരണം ചെയ്ത് ബി.ജെ.പി പ്രവർത്തകർ. വാർഡ് മെമ്പർ ലക്ഷ്മി പ്രസാദിന്റെ നേതൃത്വത്തിലാണ് കാലിത്തീറ്റ വിതരണം ചെയ്തത്. 33 രോഗികളുള്ള ചിതറ വാർഡിലെ നിർദ്ധനരായവരുടെ വീടുകളിൽ ഭഷ്യ വസ്തുക്കളും സാനിറ്ററി ഐറ്റംസും എത്തിച്ചതായി വാർഡ് മെമ്പർ അറിയിച്ചു.പാർട്ടി പ്രവർത്തകരായ സന്തോഷ്, അനിൽ , പ്രിയാകുമാരി, പ്രസാദ് തുടങ്ങിയവർ സേവ പ്രവർത്തനങ്ങളിൽ പങ്കാളിയായി.