കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളുടെയും പ്രവർത്തനസമയം മാറ്റി. ജില്ലാ വെറ്ററിനറി കേന്ദ്രം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ഗ്രാമീണ മൃഗാശുപത്രികൾ രാവിലെ 9മുതൽ ഉച്ചയ്ക്ക് 1 വരെയുമാണ് പ്രവർത്തിക്കുകയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.