കൊല്ലം : കൊവിഡ് പ്രതിരോധത്തിന് കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിയുക്ത എം.എൽ.എ കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി. അടിയന്തര ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ആംബുലൻസ് സൗകര്യം, ആവശ്യമരുന്നുകൾ, വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ഹെല്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. ഫോൺകോവൂർ കുഞ്ഞുമോൻ (9447500371), ഉഷസ് ജോൺ (9961017640), അനിൽ കുമാർ (9447504123), കോവൂർ മോഹൻ ( 9495219239), മഹേഷ് (8206635600).