കൊട്ടാരക്കര: നഗരസഭ പരിധിയിൽ കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും കുട്ടികൾക്കും ഇന്ന് വീടുകളിലെത്തി പരിശോധന നടത്തും. ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗം ഡോക്ടർമാർ ഉൾപ്പെടുന്ന സംഘമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീടുകളിലെത്തി പരിശോധന നടത്തുക. ഇന്ന് രാവിലെ മുതലാണ് സേവനമെന്ന് നഗരസഭ ചെയർമാൻ എ.ഷാജു അറിയിച്ചു. ഫോൺ: 9447141555, 9747204749.