ചാത്തന്നൂർ: ഇടനാട് വീട്ടിനുള്ളിൽ ചാരായം വാറ്റുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിലായി. ചാത്തന്നൂർ ഇടനാട് ചരുവിള പുത്തൻവീട്ടിൽ ഷമീർ(33), ഇടനാട് വലിയവിള തെക്കതിൽ വീട്ടിൽ രാകേഷ് (31) എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി സോബിൻ പൊലീസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടു.

പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇടനാട് വിമൽ ജംഗ്ഷന് സമീപമുള്ള ഷമീറിന്റെ വീട്ടിലെ അടുക്കളയിലാണ് ചാരായം വാറ്റിയത്. അറസ്റ്റിലായവരെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ ഷീന, ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.