പത്തനാപുരം: അമിതവേഗതയിൽ എതിരെ വന്ന ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിനിടെ പത്തനാപുരം പൊലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽപ്പെട്ടു. ഇടത്തറ ആട്ടിൻപുര ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. റോഡ് വശത്തെ മതിലിലിടിച്ചാണ് വാഹനം മറിഞ്ഞത്. വാഹനത്തിനുള്ളിൽ കുടിങ്ങിയ വനിതാ എസ്.ഐ അടക്കമുള്ള നാല് പൊലീസുകാരെ നിസാര പരിക്കുകളോടെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. കണ്ടെയ്ൻമെന്റ് സോണായ ഇടത്തറ മേഖലയിൽ പട്രോളിംഗിന് എത്തിയതായിരുന്നു പൊലീസ് സംഘം. അതേ സമയം പൊലീസ് വാഹനം ഇടിക്കാതെ രക്ഷപ്പെട്ട ഇരുചക്ര വാഹനയാത്രികൻ നിറുത്താതെ കടന്നു കളഞ്ഞു.