എഴുകോൺ: സേവാഭാരതിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പോച്ചംകോണം പി.എച്ച്.സി, പൊലീസ് സ്റ്റേഷൻ, ബസ് സ്റ്റോപ്പുകൾ, പഞ്ചായത്ത് ഓഫീസ്, ആശുപത്രികൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ, റെയിൽവേ സ്റ്റേഷൻ, എ.ടി.എം കൗണ്ടറുകൾ തുടങ്ങിയവ അണുവിമുക്തമാക്കി. പഞ്ചായത്തിലെ വിവിധ ഭാഗലങ്ങളിലായി 30 ഓളം കൊവിഡ് രോഗികളുടെ വീടുകളും പരിസരവും പൂർണമായും സാനിറ്റൈസ് ചെയ്ത് നൽകി. ലോക്ക് ഡൗൺ കാലയളവിൽ എഴുകോൺ പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള ജനങ്ങൾക്ക് മരുന്നുകൾ, ഭക്ഷണം മുതലായ അവശ്യസാധനങ്ങൾ എത്തിച്ചു നൽകാനുള്ള സംവിധാനവും കൊവിഡ് രോഗികൾ ഉൾപ്പടെ ഉള്ളവർക്ക് സംശങ്ങൾ പരിഹരിക്കുന്നതിനായി ഡോക്ടർമാരുടെ സൗജന്യ സേവനവും ഒരുക്കിയിട്ടുണ്ട്. ഫോൺ 9562861514, 7994391309.