covid
കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിക്കുന്നു

പരവൂർ: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ സംസ്‌കാരം നടത്തി സേവാഭാരതി പ്രവർത്തകർ. കൂനയിൽ കിഴക്കേ പുതുമംഗലം വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സുധാമണിയാണ് (78) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. ബന്ധുക്കൾക്കൊപ്പം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് സേവാഭാരതി പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിക്കുകയായിരുന്നു. പ്രദീപ്‌ നെടുങ്ങോലം, ശ്രീലാൽ പെരുമ്പുഴ, സുരേഷ് യഷിക്കാവ്, സുനിത് പുക്കുളം, ബിനു പുക്കുളം, സുധീർ പരക്കുളം എന്നിവർ നേതൃത്വം നൽകി.