പരവൂർ: ലോക്ക് ഡൗണിനെ തുടർന്ന് ജോലിക്ക് ഹാജരാകാത്ത പൂതക്കുളം പഞ്ചായത്ത് പരിധിയിലെ സർക്കാർ ഉദ്യോഗസ്ഥർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ പഞ്ചായത്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. സർക്കാർ ഉത്തരവിനെ തുടർന്നാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മ അറിയിച്ചു.