പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ വിഭാഗത്തിലുള്ളവർ ഉടൻ തന്നെ പഞ്ചായത്തുമായി ബന്ധപ്പെടണം. മുൻപരിചയമുള്ളവരെ പഞ്ചായത്തിന്റെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ നിയമിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ അറിയിച്ചു. ആരോഗ്യമേഖലയിൽ നിന്ന് വിരമിച്ചവർക്കും ബന്ധപ്പെടാം.