കുന്നിക്കോട് : ലോക നഴ്സ് ദിനത്തിൽ വിളക്കുടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്സുമാരെ ആദരിച്ചു. കുന്നിക്കോട് രണ്ടാം വാർഡിലെ റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളാണ് ആരോഗ്യ പ്രവർത്തകരെയും നഴ്സുമാരെയും പൊന്നാടയണിയിച്ച് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.ബി.ഷംനാദ്, ടീം കൺവീനർ എ.വഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഴ്സുമാരെ ആദരിച്ചത്. ചടങ്ങിൽ നിപ വെെറസ് ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനിയെ സ്മരിച്ചു.