അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതീപുരം ഓയിൽ പാം കൺവെൻഷൻ സെന്ററിൽ 100 കിടക്കകൾ ഉള്ള ഡൊമിസിലിയറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. നിയുക്ത എം.എൽ.എ പി.എസ്. സുപാൽ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷത വഹിച്ചു. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, പുനലൂർ ആർ.ഡി.ഒ ശശികുമാർ, സി.പി.എം ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, വിവിധ കക്ഷി നേതാക്കളായ എസ്. സന്തോഷ്, എരൂർ സുഭാഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. അജിത്, ഷൈൻബാബു, രാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന രമേശ്, സുജിത ആജി, ഡോൺ വി. രാജ്, അഞ്ജു, ദിവ്യ ജയചന്ദ്രൻ, എം.വി. നസീർ, ഫൗസിയ, ദിവ്യ, മഞ്ജു ലേഖ, അജിമോൾ, ഷീനാ കൊച്ചുമ്മൻ, സുമൻ ശ്രീനിവാസൻ, അഖിൽ, വിഷ്ണു, പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, മെഡിക്കൽ ഓഫീസർ ഡോ. ബിജു രാജ് തുടങ്ങിയവർ പങ്കെടുത്തു. സെന്ററിൽ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.