naushad
കൊല്ലൂർവിള അൽ അമീൻ നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന റംസാൻ കിറ്റുകളുടെയും ഹോമിയോ മരുന്നിന്റെയും വിതരണം നിയുക്ത എം.എൽ.എ എം. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലൂർവിള അൽ അമീൻ നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നഗർ പരിധിയിൽ റംസാൻ കിറ്റുകളും ഹോമിയോ മരുന്നും വിതരണം ചെയ്തു. നിയുക്ത എം.എൽ.എ എം. നൗഷാദ് വിതരണോദ്ഘാടനം നിർവഹിച്ചു. നഗർ പ്രസിഡന്റ് ബ്രൈറ്റ് സൈഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ കൗൺസിലർമാരായ ഹംസത്ത് ബീവി, മെഹറുന്നിസ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നഗർ ഭാരവാഹികളായ നിസാം മുസലിയാർ, ഷിബു റാവുത്തർ, സി.എം. ഹനീഫ, അയ്യൂബ് ഖാൻ, അൻസർ കുറവന്റഴികം, തോപ്പിൽ നൗഷാദ്, സബീർ ശിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ബഷീർ, നൗഷാദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.