c

ക​രു​നാ​ഗ​പ്പ​ള്ളി: ലോക്ക് ഡൗണിനെ തുടർന്ന് വി​ദേ​ശ​മ​ദ്യ ഷാ​പ്പു​ക​ളും ബാ​റു​ക​ളും അ​ട​ച്ചുപൂ​ട്ടിയതോടെ നാട്ടിൻപുറങ്ങളിൽ വ്യാജവാറ്റ് വ്യാപകമായി. ക​ല്ലേ​ലി​ഭാ​ഗം മു​റി​യിൽ ക​ര​യ​നാ​ത്ത്​ തെ​ക്ക​തിൽ പ്ര​വീ​ണി​ന്റെ വീ​ട്ടിൽ നി​ന്ന് ചാ​രാ​യം വാ​റ്റാൻ പാ​ക​പ്പെ​ട്ട​ത്തി​യ 70ലി​റ്റർ കോ​ട കഴിഞ്ഞ ദിവസം ക​ണ്ടെ​ത്തി. കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട്​ വ​ട​ക്ക്​ മു​റി​യിൽ മഠ​ത്തിൽ വീ​ട്ടിൽ വി​നോ​ദ്​ താ​മ​സി​ക്കു​ന്ന വീ​ട്ടിൽ നി​ന്ന് ചാ​രാ​യം വാ​റ്റു​ന്ന​തി​ന് പാ​ക​പ്പെ​ട്ട​ത്തി​യ 200 ലി​റ്റർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. രണ്ടുപേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ക​രു​നാ​ഗ​പ്പ​ള്ളി എ​ക്‌​സൈ​സ് സർ​ക്കിൾ ഇൻസ്പെ​ക്ടർ കെ.പി. മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തിൽ ന​ട​ന്ന റെ​യ്​ഡിൽ പ്രി​വന്റീ​വ്​ ഓ​ഫീ​സർ​മാ​രാ​യ എ. അ​ജി​ത്ത് കു​മാർ, പി.എ. അ​ജ​യ​കു​മാർ, എസ്. അ​നിൽ​കു​മാർ, സി​വിൽ എ​ക്‌​സൈസ് ഓ​ഫീ​സർ​മാ​രാ​യ എസ്. അ​നിൽ​കു​മാർ,
എസ്. സ​ന്തോ​ഷ്​, ബി. ശ്രീ​കു​മാർ, എസ്. അ​നിൽ​കു​മാർ എ​ന്നി​വർ പ​ങ്കെ​ടു​ത്തു. ലോ​ക്ക്​ ഡൗൺ കാ​ല​യ​ള​വിൽ അ​ന​ധി​കൃ​ത മ​ദ്യ​നിർ​മ്മാ​ണം, സം​ഭ​ര​ണം, വില്പന, മ​റ്റ്​ ല​ഹ​രി വ​സ്​തു​ക്ക​ളു​ടെ വില്പ​ന എ​ന്നി​വ ശ്ര​ദ്ധ​യിൽ​പ്പെ​ട്ടാൽ ക​രു​നാ​ഗ​പ്പ​ള്ളി
എക്സൈ​സ്​ സർ​ക്കിൾ ഇൻസ്പെക്ടറെ ബന്ധപ്പെടണം. ഫോൺ- 9400069443, 0476 2631771, 9496499888, 9496499069.