gurudev
ശ്രീ ശ്രീ രവിശങ്കർ

പടിഞ്ഞാറേകല്ലട: ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ 66 -ാം ജന്മദിനമാണിന്ന്. കൊവിഡ് ഭീതിയിൽ കഴിയുന്നവർക്ക് ആത്മവിശ്വാസം നൽകാനും ശ്വസനശേഷി വർദ്ധിപ്പിക്കാനുമുള്ള സൗജന്യ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ടാണ് ആർട്ട്‌ ഒഫ് ലിവിംഗ് ഇത്തവണ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്. യോ​ഗ,​ ​ധ്യാ​നം,​ ​ശ്വ​സ​ന​രീ​തി​ക​ൾ,​ ​പ്രാ​ണാ​യാ​മം​ ​എ​ന്നി​വ​ ഉൾപ്പെടുന്നതാണ് ക്ളാസ്. ദി​വ​സ​വും​ 15​ ​മു​ത​ൽ​ 20​ മി​നി​ട്ട് ​വ​രെ​യാ​ണ് ​ക്ളാസ്.​ ​ഇന്ന്​ ​ന​ട​ക്കാ​നി​രു​ന്ന​ ​ശ്രീ​ ​ശ്രീ​ ​ര​വി​ശ​ങ്ക​റി​ന്റെ ​ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ ​കൊവിഡ് സാഹചര്യത്തിൽ ഒഴിവാക്കി. ശ്രീ ശ്രീയുടെ നേതൃത്വത്തിലുള്ള ആർട്ട്‌ ഒഫ് ലിവിംഗ് പ്രസ്ഥാനം 156 ലേറെ രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് ജനങ്ങളെ ശാന്തിയുടെയും സമാധാനത്തിന്റെയും ലോകത്തേക്ക് നയിക്കുന്നു. ബംഗളൂരു ആസ്ഥാനമായി ലക്ഷക്കണക്കിന് നിസ്വാർത്ഥ സേവനതല്പരരായ വ്യക്തികളിലൂടെയാണ് ആർട്ട് ഒഫ് ലിവിംഗ് പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സംഘടന സജീവമായി പങ്കെടുക്കുന്നുണ്ട്. കൊവിഡിനെ പ്രതിരോധിക്കാൻ ശ്രീ ശ്രീ തത്വ 10 ലക്ഷം രൂപയുടെ ആയുർവേദ ഇമ്മ്യൂണിറ്റി കിറ്റുകൾ വിതരണം ചെയ്തു. ഒഡിഷയിലുള്ള ശ്രീ ശ്രീ യൂണിവേഴ്സിറ്റി കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായും പ്രവർത്തിക്കുന്നു. ആർട്ട്‌ ഒഫ് ലിവിംഗ് 3000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 2500 ഓക്സി മീറ്റർ, 20 ദശലക്ഷം എൻ 95 മാസ്ക്, ഒരു ലക്ഷം പി.പി.ഇ കിറ്റ് എന്നിവ നൽകി. ഗുജറാത്തിൽ ഒരുദിവസം 49,000 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റും സജ്ജമാക്കി. ബംഗളൂരു നഗരത്തിൽ മാത്രം ഏകദേശം അരലക്ഷത്തിലേറെ ആളുകൾക്ക് ദിവസേന ഭക്ഷണ വിതരണം ചെയ്തു.

മിഷൻ സിന്ദഗി

ശ്രീ ശ്രീ രവിശങ്കറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ത്യയൊട്ടാകെ കൊവിഡ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കാനും ജനങ്ങൾക്ക് ആശ്വാസം പകരാനും ആർട്ട് ഒഫ് ലിവിംഗ് പ്രസ്ഥാനം " മിഷൻ സിന്ദഗി " എന്ന സേവാ പദ്ധതിക്ക് തുടക്കം കുറിക്കും.ആശുപത്രികളിൽ ലഭ്യമായ കിടക്കകളുടെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുക, സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തുക, ആംബുലൻസ് സൗകര്യങ്ങൾ നൽകുക, ആവശ്യക്കാർക്കായി മറ്റ് മരുന്നുകൾ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

സൗജന്യ ഓൺലൈൻ ക്ലാസ് രജിസ്ട്രേഷൻ നമ്പർ: 8714366106.