civil

കൊല്ലം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഫയർഫോഴ്സിന് കീഴിലുള്ള സിവിൽ ഡിഫൻസ് പൊലീസിന് നൽകുന്നത് മികച്ച സഹായം. സേനയുടെ അംഗബലക്കുറവ് ബാധിക്കാതെ കൂടുതൽ കേന്ദ്രങ്ങളിൽ പൊലീസിന് പിക്കറ്റിംഗ് നടത്താനാകുന്നത് സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനം കൂടി ഉള്ളതുകൊണ്ടാണ്. ലോക്ക് ഡൗൺ പരിശോധനയ്ക്കിടെ സിവിൽ ഡിഫൻസ് അംഗങ്ങൾ വാഹനയാത്രക്കാരോട് മാതൃകാപരമായാണ് പെരുമാറുന്നത്. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണയാണ്. പൊലീസിനെ സഹായിക്കുന്നതിന് പുറമേ കൊവിഡ് ബാധിതർക്ക് വീടുകളിൽ ഭക്ഷണവും മരുന്നും മറ്റ് ആവശ്യവസ്തുക്കളും സന്നദ്ധ സേന എത്തിക്കുന്നുണ്ട്.