എഴുകോൺ: സി.പി.ഐ എഴുകോൺ ലോക്കൽ കമ്മിറ്റി സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ. ചങ്കുവരിക്കൽ ചന്ദ്രന്റെ നേതൃത്വത്തിൽ ചേർന്നു. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീമായി കൂടുന്ന സാഹചര്യത്തിലും എഴുകോൺ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം നിർജീവമാണെന്ന് കമ്മിറ്റി ആരോപിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും സാമൂഹിക അടുക്കള ആരംഭിക്കുന്നതും വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിലിന് കമ്മിറ്റി നിവേദനം നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. അനിൽ കുമാർ ,​

എൻ. പങ്കജരാജൻ, മണ്ഡലം കമ്മിറ്റി അംഗം ജി. രാജ ശേഖരൻ നായർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. അനിൽകുമാർ, ആർ. സതീശൻ എന്നിവർ പങ്കെടുത്തു.