
എഴുകോൺ: കല്ലമ്പലം പുതുശേരിമുക്ക് വീണയിൽ വി. ശശിധരന്റെയും ചന്ദ്രസുധയുടെയും മകൻ സി.എസ്. വിനോദ് (45) കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കിളിമാനൂർ ശ്മശാനത്തിൽ. ഭാര്യ: ശ്യാമ വിനോദ് (എഴുകോൺ പുളിക്കുന്നിൽ കുടുംബാംഗം). മക്കൾ: വി.എസ്. വിനായക്, വി.എസ്. കാർത്തിക്.