കൊട്ടാരക്കര: കൊട്ടാരക്കര അസംബ്ലി മണ്ഡലത്തിന്റെ സമഗ്ര സുരക്ഷയ്ക്കായി ജനകീയ പങ്കാളിത്തത്തോടെ കെയർ കൊട്ടാരക്കര പദ്ധതിക്ക് നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാൽ രൂപം നൽകി. കൊവിഡ് പ്രതിരോധത്തിന് അവശ്യം വേണ്ട ആരോഗ്യ സുരക്ഷാ സാധനങ്ങൾ സമാഹരിച്ചു കൊണ്ടാണ് തുടക്കം. കൊട്ടാരക്കരയിലെ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടുത്തിയാണ് കെയർ കൊട്ടാരക്കര പദ്ധതി നടപ്പാക്കുന്നത്. മരുന്നുകൾ, പി.പി.ഇ കിറ്റുകൾ,പൾസ് ഓക്സീമീറ്റർ, മാസ്ക്, ഗ്ളൗസ്, സാനിറ്റൈസർ, തുടങ്ങിയവയാണ് ഹെൽത്ത് ഡെസ്കിലെ കളക്ഷൻ പോയിന്റിലൂടെ സ്വീകരിക്കുന്നത്. ലഭിക്കുന്ന സാമഗ്രികൾ ആരോഗ്യ കേന്ദ്രങ്ങൾക്കും ഗ്രാമ പഞ്ചായത്തുകൾക്കും എത്തിച്ചു നൽകും.ആരോഗ്യ സുരക്ഷാ സാമഗ്രികൾ നൽകാൻ താത്പര്യമുള്ളവർ 956736 7419, 9446914727 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.