chc
ലോക നഴ്സിംഗ് ദിനത്തിന്റെ ഭാഗമായി നിയുക്ത എം.ൽ.എ സി. ആർ മഹേഷ് ഓച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരെ ആദരിക്കുന്നു

ഓച്ചിറ: ലോക നഴ്സിംഗ് ദിനത്തിന്റെ ഭാഗമായി നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് ഓച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരെ ആദരിച്ചു. തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ. സുനിൽകുമാറുമായി കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾ വിലയിരുത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്തംഗം ഇന്ദുലേഖ, ഹെൽത്ത് ഇൻസ്പെക്ടർ മധു, ബി.എസ്. വിനോദ്, ജയ ഗണേഷ്, വിഷ്ണു ദേവ് തുടങ്ങിയവർ പങ്കെടുത്തു.