കൊട്ടാരക്കര: ആരോഗ്യ പ്രവർത്തകരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ഇന്ന് മുതൽ തിരുവല്ലയിലേക്ക് ലോക്ക്ഡൗൺ സ്പെഷ്യൽ സർവീസ് ആരംഭിക്കും. രാവിലെ 6.30ന് കൊട്ടാരക്കര നിന്ന് തിരുവല്ലയിലേക്കും വൈകിട്ട് 5.30ന് തിരുവല്ലയിൽ നിന്ന് കൊട്ടാരക്കരയിലേക്കുമാണ് സർവീസുള്ളത്.