ഓടനാവട്ടം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര മണ്ഡലത്തിലെ പഞ്ചായത്തുകൾക്ക് നിയുക്ത എം. എൽ. എ കെ .എൻ. ബാലഗോപാൽ മാസ്കുകൾ വിതരണം ചെയ്തു.
വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജിന് മാസ്കുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.രമണി, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ബി .പ്രകാശ്, കെ. സോമശേഖരൻ, പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത്, വിഷ്ണു, ജയാരഘുനാഥ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ബാലഗോപാൽ, പ്രമോദ്‌കുമാർ എന്നിവർ പങ്കെടുത്തു.