കൊട്ടാരക്കര: കൊവിഡിന്റെ മറവിൽ സാധാരണക്കാരെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ആരോഗ്യ പ്രവർത്തകരും സംയുക്തമായി കൊട്ടാരക്കര

ടൗണിൽ പരിശോധന നടത്തി. മെഡിക്കൽ സ്റ്റോറുകൾ അടക്കം 35 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ 10 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. അമിത വില ഈടാക്കിയതിന് മെഡിക്കൽ സ്റ്റോറുകൾക്കും ലാബുകൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത ടൗണിലെ രണ്ട് ലാബുകൾക്കെതിരെയും കേസെടുത്തു. ഡെപ്യൂട്ടി കളക്ടർ സുനിൽലാൽ, തഹസീൽദാർ എസ്.ശ്രീകണ്ഠൻനായർ, ഡെപ്യൂട്ടി തഹസീൽദാർ അജേഷ്, സെൻട്രൽ മജിസ്ട്രേറ്റുമാരായ അരുൺ, സുഭാഷ് ,ഡ്രഗ്സ് ഇൻസ്പെക്ടർ അനിൽകുമാർ, കൊട്ടാരക്കര പൊലീസ് സബ് ഇൻസ്പെക്ടർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.